എല്ലാ മേഖലയിലും അറിയപ്പെടാനാണ് എനിക്കിഷ്ടം. പാടാന്‍ പറഞ്ഞാലും ആടാന്‍ പറഞ്ഞാലും ഞാന്‍ ചെയ്യും. എഴുത്തിലാണ് കൂടുതല്‍ ശ്രദ്ധ. അഭിനയിക്കാന്‍ അവസരം വന്നാല്‍ മഞ്ജു വാര്യരെപോലെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.
ഹീറോയിന് ആവണമെന്നില്ല നല്ല പ്രാധാന്യമുള്ള എനിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ മതി. അഭിനയത്തിന് പുറമെ സംവിധാനത്തിലും താല്പര്യമുണ്ട്. എന്നാല്‍ എനിക്ക് ഹോബി ആയിട്ടുള്ളത് പാചക പരീക്ഷണങ്ങളാണ്.
ഒപ്പം നിലവിന്റെ കൂടെ കളിക്കലും കഥ പറയലുമൊക്ക ഉണ്ട്. നിലുവിനെ ഒഴിവാക്കിയുള്ള ഒരു ഹോബിയും നടക്കില്ല. പാചകമൊക്കെ ആവുമ്പോള്‍ ഹോബിയും നടക്കും ഭക്ഷണവും കഴിക്കാം.
ഭര്‍ത്താവ് ശ്രീനിഷിന്റെയും എന്റെയും കുടുംബത്തിനൊപ്പം സന്തോഷമുള്ള ജീവിതമാണ് ഇപ്പോള്‍ എന്റെ സ്വപ്നം. എന്നും അവരെല്ലാം ഒപ്പം വേണം. -പേളി മാണി