സിനിമ താരം പേളി മണിയും ശ്രീനിഷും തമ്മിലുള്ള വിവാഹ തീയതി പുറത്തുവിട്ടു. മേയ് അഞ്ച്, എട്ട് എന്നീ ദിവസങ്ങളിലാണ് വിവാഹം നടക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ കൂടിയാണ് പേളി ആരാധകരെ അറിയിച്ചത്. എവിടെ വച്ചാണ് ചടങ്ങുകൾ നടക്കുന്നതെന്ന് വ്യക്തമല്ല.
ബിഗ് ബോസ് ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.