നടിയും അവതാരകയുമായ പേളി മാണിയുടെയും ശ്രീനിഷിന്റെയും ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹം നടന്നു. ശ്രീനിഷിന്റെ പാലക്കാട്ടുള്ള തറവാട്ടിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ചൊവ്വര പള്ളിയിൽ വച്ച് ഞായറാഴ്ച്ച ക്രൈസ്തവ ആചാര പ്രകാരം ഇരുവരുടെയും വിവാഹം നടന്നിരുന്നു. തുടർന്ന് നടന്ന വിവാഹ സത്ക്കാരത്തിൽ മമ്മൂട്ടി, സിദ്ധിഖ്, ഗോവിന്ദ് പത്മസൂര്യ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് വിവാഹിതരാകുന്നുവെന്ന് അറിയിച്ച ഇവരുടെ വിവാഹനിശ്ചയം 2018 ജനുവരിയിലായിരുന്നു.