പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പേളിമാണി. ആരാധകർ കാത്തിരുന്ന സന്തോഷ വാർത്ത താരത്തെയും കുടുംബത്തെയും തേടി എത്തിയിരിക്കുകയാണ്. പേളിമാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു.
പെൺകുഞ്ഞാണ് ദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്. “പേളി പ്രസവിച്ചു അതൊരു പെൺകുട്ടിയാണ്’ എന്ന കുറിപ്പോടെ ഭർത്താവ് ശ്രീനിഷ് ആണ് സന്തോഷ വാർത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
താര ദന്പതികളുടെ ആദ്യത്തെ കൺമണി നിള ശ്രീനിഷ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റവും കൂടുതലുള്ള കുട്ടി താരമാണ്.
2019 മെയ് അഞ്ചിനാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായത്. ഇരുവരും ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹം ചെയ്യുകയായിരുന്നു. താരത്തിന്റെ സഹോദരി റെയ്ച്ചൽ മാണിക്കും രണ്ട് കുട്ടികളാണ്. കുടുംബത്തിലെ നാലാമത്തെ കൺമണിയെ വരവേറ്റ് ആരാധകരും ആശംസകൾ നേർന്നു.