മലപ്പുറത്ത് ആണ്‍പൂച്ചയുമായി ഇണ ചേര്‍ക്കാനായി എത്തിച്ച പേര്‍ഷ്യന്‍ പെണ്‍പൂച്ച ചത്തതോടെ പണികിട്ടിയത് ആണ്‍പൂച്ചയുടെ ഉടമയ്ക്ക്. വിലകൂടിയ ഇനം ആയതിനാല്‍ പെണ്‍പൂച്ചയുടെ ഉടമ നഷ്ടപരിഹാരം ചോദിച്ച് പോലീസിനെ സമീപിച്ചിരിക്കുകയാണ്.
ഇതോടെയാണ് ആണ്‍പൂച്ചയുടെ വീട്ടുകാര്‍ കുടുങ്ങിയത്. മലപ്പുറം തിരുനാവായയിലാണ് സംഭവം. പ്രജനനത്തിനായി ഇണ ചേര്‍ക്കാന്‍ വേണ്ടിയാണ് വിലകൂടിയ പേര്‍ഷ്യന്‍ പെണ്‍പൂച്ചയെ അയങ്കലം സ്വദേശി തിരുന്നാവായയില്‍ പൂച്ചകളെ വളര്‍ത്തുന്ന ഫാമില്‍ എത്തിച്ചത്. നേരത്തെ ഈ പൂച്ചയെ കൊണ്ടുവന്ന് പതിനഞ്ച് ദിവസം താമസിപ്പിച്ചെങ്കിലും ഫലം ലഭിച്ചിരുന്നില്ല.
തുടര്‍ന്ന് കഴിഞ്ഞ ആഴ്ച വീണ്ടും എത്തിക്കുകയായിരുന്നു. എന്നാല്‍ ഫാമില്‍ വെച്ച് പെണ്‍പൂച്ച ചാകുകയായിരുഅനു.ഇതോടെയാണ് പെണ്‍പൂച്ചയുടെ ഉടമ കേസു കൊടുത്തത്. 20000 രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് തരാനാകില്ലെന്ന് ഫാം ഉടമ പറഞ്ഞു. ഇതോടെ പോലീസ് കേസ് പോലീസ് സ്റ്റേഷനില്‍ വരെ എത്തി. പോലീസ് ഇരുവരെയും വിളിപ്പിച്ച് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഫാം ഉടമ മറ്റൊരു പൂച്ചയെ ചത്ത് പോയ പൂച്ചയ്ക്ക് പകരം നല്‍കി പ്രശ്നം പരിഹരിക്കുകയായിരുന്നു.