ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി പേ​ർ​ഷ്യ​ൻ കു​ഞ്ഞു​മോ​ൻ  അറസ്റ്റിൽ; വീടിന്‍റെ ടെറസിൽ നായയുടെ കാവലിലാണ്ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ്

ചാ​ത്ത​ന്നൂ​ർ: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യെ എ​ഴു​കോ​ൺ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.
ക​ല്ലു​വാ​തു​ക്ക​ൽ പാ​റ​യി​ൽ ടൈ​റ്റ​സ് മ​ന്ദി​ര​ത്തി​ൽ പേ​ർ​ഷ്യ​ൻ കു​ഞ്ഞു​മോ​ൻ എ​ന്ന ടൈ​റ്റ​സ്(51) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഒ​രാ​ഴ്ച മു​മ്പ് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ എ​ഴു​കോ​ൺ ഭാ​ഗ​ത്ത് നി​ന്ന് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് വി​ൽ​പ്പ​ന​ക്കാ​ര​നാ​യ പ്ര​തി​യെ പ​റ്റി വി​വ​രം ല​ഭി​ച്ച​ത്.​

തു​ട​ർ​ന്ന് എ​ക്സൈ​സ് ഷാ​ഡോ ടീം ​ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22,000 രൂ​പ​ക്ക് ഒ​രു കി​ലോ ക​ഞ്ചാ​വ് വാ​ങ്ങാ​ൻ ധാ​ര​ണ​യു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ക​ഞ്ചാ​വു​മാ​യി എ​ത്തി​യ പ്ര​തി​യെ നെ​ടു​മ​ൺ​കാ​വ് മീ​യ​ണ്ണൂ​ർ എം​എ​ൽ​എ പാ​ല​ത്തി​ന് സ​മീ​പം എ​ഴു​കോ​ൺ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി​ജോ​സ്,അ​ഡി.​ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു,സി​ഇ​ഒ പ്ര​ശാ​ന്ത്.​പി.​മാ​ത്യൂ​സ്,സു​നി​ൽ​കു​മാ​ർ, വ​നി​ത സി​ഇ​ഒ ഗം​ഗ,ഷീ​ജ​കു​മാ​രി എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം പ്ര​തി​യു​ടെ ക​ല്ലു​വാ​തു​ക്ക​ലു​ള്ള വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​ന്‍റെ ടെ​റ​സി​ലാ​ണ് ഇ​യാ​ൾ നാ​യ​യു​ടെ കാ​വ​ലി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കു​ന്ന വ​ർ​ക്ക​ല സ്വ​ദേ​ശി​യും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും​എക്സൈസ് സംഘം പറഞ്ഞു.

Related posts