വാ​ഹ​നം വാ​ട​ക​യ്ക്ക് എ​ടു​ത്ത് സഞ്ചാരം : മു​ഖ്യ​മന്ത്രി​യു​ടെ പി​എ​സി​ന്‍റെ ക​ണ്ണൂ​രി​ലെ ‘ഇ​ന്നോ​വ യാ​ത്ര’ ച​ര്‍​ച്ച​യാ​കു​ന്നു

കോ​ഴി​ക്കോ​ട്: മ​ന്ത്രി​മാ​രു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി (പി​എ​സ്)​മാ​രു​ടെ യാ​ത്ര​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ത്തി​നു പു​റ​മെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ന്‍ പൊ​തു​വി​ല്‍ അ​നു​മ​തി​യി​ല്ലെ​ന്നി​രി​ക്കെ മു​ഖ്യ​മ​ന്ത്രി​യു​ടെ പി​എ​സി​ന്‍റെ യാ​ത്ര​യ്ക്ക് പു​റ​മെ​നി​ന്നു വാ​ഹ​നം വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് ച​ര്‍​ച്ചാ​വി​ഷ​യ​മാ​കു​ന്നു.

മു​ഖ്യ​മ്ര​ന്തി​യു​ടെ പി​എ​സി​ന് അ​ഞ്ചു​ദി​വ​സം ക​ണ്ണൂ​രി​ല്‍ യാ​ത്ര ചെ​യ്യാ​നാ​ണ് ഇ​ന്നോ​വ കാ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി 17, 18, 24, മാ​ര്‍​ച്ച് ഒ​ന്പ​ത്, 10ന് ആണ് വാ​ഹ​നം വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ണ്ണൂ​രി​ല്‍ യാ​ത്ര ചെ​യ്ത​ത്.

ക​ണ്ണൂ​ര്‍ ഗ​സ്റ്റ് ഹൗ​സി​ല്‍ വാ​ഹ​നം ല​ഭ്യ​മ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​മെ​നി​ന്നു വാ​ഹ​നം വാ​ട​ക​യ്ക്ക് എ​ടു​ത്ത​തി​നു​ള്ള കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.
അ​ഞ്ചു​ദി​വ​സ​ത്തെ വാ​ട​ക ഇ​ന​ത്തി​ല്‍ 19,869 രൂ​പ അ​നു​വ​ദി​ക്കാ​ന്‍ ടൂ​റി​സം ഡ​യ​റ​ക്ട​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യും ന​ല്‍​കി​യി​ട്ടു​ണ്ട്.

“പി​എ​സു​മാ​ര്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ത്തി​നു പു​റ​മെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലെ​ങ്കി​ലും അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ അ​വ​ര്‍​ക്ക് വാ​ഹ​നം സ​ര്‍​ക്കാ​ര്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ വാ​ട​ക​യാ​യി 19,869 രൂ​പ അ​നു​വ​ദി​ക്കു​ന്നു’ എ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment