സംസ്ഥാന സർക്കാർ  പെട്രോളിന് ​ ഒരു രൂപ കുറച്ചു;  എണ്ണക്കമ്പനികൾ കുറച്ചതാകട്ടെ 10 പൈസയും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല ഒ​രു രൂ​പ​യി​ല​ധി​കം കു​റ​ഞ്ഞു. എ​ണ്ണ​ക്ക​ന്പ​നി​ക​ൾ വി​ല കു​റ​ച്ച​തി​നു പു​റ​മേ വി​ൽ​പ​ന നി​കു​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു രൂ​പ​യു​ടെ കു​റ​വു വ​രു​ത്തി​യ​തു​മാ​ണു വി​ല കു​റ​യാ​ൻ കാ​ര​ണം. എ​ണ്ണ​ക്ക​ന്പ​നി​ക​ൾ പെ​ട്രോ​ൾ​വി​ല​യി​ൽ 10 പൈ​സ​യും ഡീ​സ​ൽ​വി​ല​യി​ൽ എ​ട്ട് പൈ​സ​യു​മാ​ണ് കു​റ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ശ​രാ​ശ​രി വി​ല 81.44 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല ലി​റ്റ​റി​നു ശ​രാ​ശ​രി 74.05 രൂ​പ​യും. പെ​ട്രോ​ളി​നു ലി​റ്റ​റി​നു ശ​രാ​ശ​രി 1.10 രൂ​പ​യും ഡീ​സ​ലി​ന് 1.08 രൂ​പ​യു​മാ​ണ് തി​രു​വ​ന​ന​ന്ത​പു​ര​ത്ത് കു​റ​ഞ്ഞ​ത്.
കൊ​ച്ചി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ഇ​ന്ന് 80.20 രൂ​പ​യാ​യി.

ഡീ​സ​ലി​ന് 72.89 രൂ​പ​യു​മാ​ണ് വി​ല. പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​പ​ന​യി​ലൂ​ടെ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ല​ഭി​ക്കു​ന്ന അ​ധി​ക നി​കു​തി വ​രു​മാ​നം ഒ​ഴി​വാ​ക്കി​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ൽ ഒ​രു രൂ​പ​യു​ടെ ഇ​ള​വ് ന​ൽ​കി​യ​ത്.

Related posts