കൊല്ലം : പെരുമണ്‍ തീവണ്ടി ദുരന്തത്തിന്റെ 30ാം വാർഷിക ദിനാചരണം നാളെ രാവിലെ ഒന്‍പതിന് പെരുമണ്‍ ദുരന്തഭൂമിയിൽ നടക്കും. ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി ലൈഫ് മെന്പേഴ്സ് കടപ്പായിൽ നെഴ്സിംഗ് ഹോം കേരളാ പ്രതികരണവേദി, ഫ്രണ്ട്സ് ഓഫ് വേർഡ്സ്, കണ്‍സ്യൂമർ ഫെഡറേഷൻ ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.
ഹോമിയോ മെഡിക്കൽ ക്യാന്പ് കേരള പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സണ്‍ ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡോ. കെ.വി.ഷാജി അധ്യക്ഷത വഹിക്കും. സി സന്തോഷ്, ഡോ. കെ രാജശേഖരൻ, ആർ സേതുനാഥ്, ഷീല, എം സ് ഗോപകുമാർ, മോഹൻ പെരിനാട്, സി കെ ചന്ദ്രബാബു, പുന്തല മോഹൻ, മങ്ങാട് സുബിൻനാരായണ്, പെരുമണ്‍ വിജയകുമാർ, ആർ പി പണിക്കർ, പെരുമണ്‍, ഷാജി, പി സുരേന്ദ്രൻ, ജി വിജയകുമാർ എന്നിവർ പ്രസംഗിക്കും. പുഷ്പാർച്ചനയക്ക് എം ശാന്തമ്മ നേതൃത്വം നൽകും.