പെരുമ്പാവൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള സ്വർണക്കടയിൽനിന്നും കവർച്ചനടത്തിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഗീത ജ്വല്ലറിയിൽ കവർച്ച നടന്നത് ഇവിടെനിന്നും രണ്ട് കിലോ വെളളി ആഭരണങ്ങൾ മോഷണം പോയിരുന്നു. ലോക്കർ തുറക്കാൻ സാധിക്കാത്തതിനാൽ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ല.
സമീപത്തുള്ള ചെരുപ്പ് കടയുടെ റൂഫ് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ഇടഭിത്തി തകർത്താണ് സ്വർണക്കടയിൽ കയറിയത്. ഇവിടെ നിന്നും ആറായിരം രൂപയും കവർന്നിരുന്നു. വിരലടയാള വിദഗ്ദ്ധർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കുന്ന മേഖലയാണ് ഇവിടം അതിനാൽ ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തെ സിടിവി കാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് പോലീസ് പറഞ്ഞു.