പെരുമ്പാവൂർ: ശാരീരിക ബന്ധത്തിനുശേഷം യുവതിയെ അടിച്ചും വെട്ടിയും കൊന്നു. പെരുന്പാവൂർ കുറുപ്പംപടി സ്വദേശിനിയായ 38 കാരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഒന്നോടെ പെരുമ്പാവൂർ-ആലുവ റോഡിൽ ഇന്ദ്രപ്രസ്ഥം ഹോട്ടലിന്റെ മുൻവശത്താണ് സംഭവം.
വെളുപ്പിന് അഞ്ചോടെ ഹോട്ടലിലേക്കു പാലുമായി എത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇയാൾ ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചു. പിന്നീട് ഹോട്ടൽ അധികൃതരാണ് പോലീസിൽ പോലീസിൽ വിളിച്ചറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി ഉമ്മർ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ ഒന്നോടെ ഹോട്ടലിന്റെ സൈഡിലുള്ള മറയിൽ യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. മൺവെട്ടി കൊണ്ട് മുഖത്തടിച്ചാണ് യുവതിയെ കൊന്നത്. മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും ആഴത്തിൽ മുറിവേറ്റ നിലയിലാണ്.
പൂർണനഗ്നയായാണ് മൃതദേഹം കിടന്നിരുന്നത്. ശാരീരികബന്ധത്തിനിടെയുണ്ടായ തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം പ്രതി ഹോട്ടലിന്റെ മുന്നിലുള്ള കാമറ അടിച്ചു തകർത്തു. സിസിടിവിയിൽനിന്ന് കിട്ടിയ ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.