പെരുമ്പാവൂര്‍: നിയമ വിദ്യാർഥിനി വധക്കേസില്‍ പ്രതി അമിറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് യുവതിയുടെ മാതാവ്. പ്രതീക്ഷിച്ചിരുന്ന വിധിയായിരുന്നു ഇത്. മകൾക്ക് നീതി ലഭിച്ചു. ഇപ്പോൾ അവളുടെ ആത്മാവ് സന്തോഷിക്കുകയായിരിക്കും. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്ന് യുവതിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പെരുമ്പാവൂര്‍ നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചതിന്റെ പിന്നാലെയായിരുന്നു മാതാവിന്റെ പ്രതികരണം. 2016 ഏപ്രില്‍ ആയിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാർഥിനി അതി ക്രൂരമായി കൊല്ലപ്പെട്ടത്. യുവതി പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16ന് അസം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ പിടികൂടുകയായിരുന്നു. സംഭവശേഷം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നു കളയുകയായിരുന്നു പ്രതി. അവിടെയെത്തി ഊരും പേരുമാറ്റി കാർ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ഇയാ