പെരുമ്പാവൂർ: സ്വകാര്യ ബസ്റ്റാന്റ് കെട്ടിട സമുച്ചയത്തിന് മുകളിൽ ദുരൂഹ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മ്യതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു.
ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോലീസ് സർ ജ്ജൻ പോസ്റ്റ്മോർട്ടം നടത്തി.ആളെ തിരിച്ചറിയാത്തതിനാൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 35 വയസ് പ്രായമുള്ളതും കാഴ്ചയിൽ തമിഴ്നാട് സ്വദേശിയാണ് എന്ന് സംശയിക്കുന്നു.
പുതിയ ബസ്റ്റാന്റ് മീൻ മാർക്കറ്റിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ് മ്യതദേഹം കിടന്നത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം അഴകി തുടങ്ങിയിരുന്നു. അടി വസ്ത്രമുൾപെടെ ഇല്ലാതെ അർത്ഥന നഗ്നയായി കമിഴ്ന്നാണ് മ്യതദേഹം കിടന്നത്.
രണ്ടു ദിവസം വെയിലേറ്റാണ് മൃതദേഹം അഴകി തുടങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഒരു യുവാവ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രാഥമിക ആവശ്യത്തിന് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇതേ യുവാവ് തലേ ദിവസം മ്യതദേഹം കണ്ടെങ്കിലും മദ്യപിച്ച് കിടക്കുന്നതാണെന്ന് കരുതിയത്.
ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ലൈംഗീക തൊഴിലാളികൾ വൈകുന്നേരങ്ങളിലും തമ്പടിക്കുക പതിവാണ്. മൃതദേഹത്തിന്റെ അരികിൽ ഷീറ്റ് വിരിച്ച നിലയിലായിരുന്നു കിടന്നിരുന്നത്. ബസ് സ്റ്റാന്റിൽ മലയാളി, തമിഴ് തുടങ്ങി ഇതര ഭാഷാ ലൈംഗീക തൊഴിലാളികളുടെ കേന്ദ്രമാണ്. പോസ്റ്റ് മോർട്ട റിപ്പോർട്ട് കിട്ടിയാലാണ് മരണകാരണം വ്യക്തമാക്കാനാകുവെന്നു പോലീസ് പറഞ്ഞു.