പെരുമ്പാവൂർ: യുവാവിനെ വെട്ടിവീഴ്ത്തി വെടിയുതിർത്ത കേസിൽ ഒളിവിൽ പോയ ഒരാളെകൂടി പോലീസ് പിടികൂടി. കേസിലെ ആറാം പ്രതി മുടക്കുഴ മറ്റപ്പാടൻ വീട്ടിൽ ലിയോ (25) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ നേരിട്ടു പങ്കെടുക്കുകയും മാരകമായി പരിക്കേറ്റ ആദിൽ എന്ന യുവാവിനെ വടിവാളുകൊണ്ട് വെട്ടുകയും ചെയ്തയാളാണ് ലിയോ എന്ന് പോലീസ് പറഞ്ഞു.
വ്യക്തിപരമായ പ്രശ്നം പറഞ്ഞു തീർക്കുന്നതിന് ഒന്നാം പ്രതിയായ നിസാറിന്റെ നേതൃത്വത്തിൽ ആദിലിനെ പാലക്കാട്ടു താഴത്തേക്ക് വിളിച്ചു വരുത്തിയത്.
തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ആദിലിനെ വാഹനമിടിച്ചു വീഴ്ത്തി വടിവാളുകൊണ്ട് വെട്ടുകയും നെഞ്ചത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആദിലിന് നേരെ വെടിയുതിർത്ത തോക്കും പോലീസ് കണ്ടെടുത്തു. ലിയോ സംഭവ ശേഷം ബാംഗ്ലുരിലേക്ക് കടന്നിരുന്നു.