അരൂർ: ഏഴാം വാർഡിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശമുള്ള തോട്ടിൻ കരയിലാണ് വലയിൽ കുടുങ്ങിയ നിലയിൽ അനങ്ങാനാവാതെ അവശനിലയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്.
സംരക്ഷിത ജീവിയായ മലമ്പാമ്പിന്റെ അവസ്ഥയറിഞ്ഞെത്തിയ പഞ്ചായത്തംഗം സുമാ ജയകുമാർ ആലപ്പുഴ വനംവകുപ്പ് അധികാരികളെ വിവരം അറിയിക്കുകയും ഇന്നലെ വൈകിട്ട് നാലോടെ വിദഗ്ധരെത്തി മലമ്പാമ്പിനെ രക്ഷിച്ചുകൊണ്ടുപോവുകയും ചെയ്തു.
കിഴക്കൻ പ്രദേശങ്ങളിൽനിന്ന് ഇവിടെ കൊണ്ടുവന്നിറക്കുന്ന ചെമ്മണ്ണിന്റെ കൂടെയെത്തിയതാവാം മലമ്പാമ്പ് എന്ന് കരുതപ്പെടുന്നു.