കുമരകം: മഴ തുടങ്ങിയതോടെ മീൻ കുടുതൽ പ്രതീക്ഷിച്ച് തോട്ടിൽ കൂടിട്ട കുമരകം പള്ളിച്ചിറക്ക് സമീപമുള്ള വ്യക്തിയുടെ കൂടിനുള്ളിൽ മൂന്ന് പെരുന്പാന്പുകൾ കുടുങ്ങി. നേരേമട – മൂലേപ്പാടം തോടിന്റെ കൈവഴിയായ ഇടവന്നലശേരി പറന്പിന് സമീപം തോട് മുഖവാരത്ത് കൂട് സ്ഥാപിച്ചിരുന്നു.
ഇന്നലെ വെളുപ്പിനെ കൂടിനുള്ളിൽ കുടുങ്ങിയ മീനുകൾ എടുക്കാൻ കൂട് പൊക്കിയപ്പോൾ വലിയ ഭാരം തോന്നി. കൂടുതൽ മീനുകൾ കൂടിനുള്ളിൽ കുടുങ്ങിയതാവാം എന്നു കരുതി സുഹൃത്തിനേയും കൂട്ടി കൂട് കരയ്ക്ക് കയറ്റിയപ്പോളാണ് മുന്ന് വലിയ പെരുന്പാന്പു കൾ കുടുങ്ങിയതായി കണ്ടത്.
ഇതിനോടകം കൂടിനുള്ളിൽ ഉണ്ടായിരുന്ന മീനുകൾ മുഴുവനും പെരുന്പാന്പുകൾ അകത്താക്കിയിരുന്നു. പിന്നിട് കൂട് അഴിച്ച് പാന്പുകൾക്ക് യാതൊരു പരിക്കുകളും ഏൽക്കാതെ സുരക്ഷിതമായി സമീപത്തെ തോട്ടിലേക്ക് ഇറക്കിവിട്ട് രക്ഷപ്പെടുത്തി. പെരുന്പാന്പുകളെ കാണുവാൻ സംഭവസ്ഥലത്ത് നിരവധി നാട്ടുകാരുമെത്തിയിരുന്നു