കാഞ്ഞാണി: ഏറെ അപകടങ്ങൾക്ക് കാരണമാകുന്ന മണലൂർ ഗ്രാമപഞ്ചായത്തിലെ പെരുന്പുഴ റോഡിൽ ഒന്നര മാസമായി രാത്രികളിൽ ഒരു തെരുവ് വിളക്ക് പോലും തെളിയുന്നില്ല. റോഡിന്റെ ഇരുവശവും കോൾപ്പാടങ്ങളായി തിനാൽ രാത്രികളിൽ റോഡിൽ തെരുവ് വിളക്കുകൾ പോലും ഇല്ലാതെ വരുന്പോൾ സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഭയന്നാണ് ഇത് വഴിയുള്ള രാത്രിയാത്ര.
പുല്ല് മൂടി കിടക്കുന്ന നടപ്പാതയിലെ വല്ലതും ചെറുതുമായ കുഴികൾ. കഴിഞ്ഞ ദിവസം ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നടപ്പാതയിലെ കുഴിയിലേക്ക് തെന്നി വീണ് മരത്തിലിടിച്ച് മറിഞ്ഞ് ഓട്ടോ യാത്രക്കാരായ ദന്പതികൾക്ക് പരിക്കേറ്റിരുന്നു.ഇരുചക്രവാഹനങ്ങൾ തെന്നിയുണ്ടാകുന്ന അപകടങ്ങളും പതിവാണ്.
നടപ്പാതയിൽ പലയിടങ്ങളിൽ കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ . പെരുന്പുഴ വലിയ പാലത്തിലും പടിഞ്ഞാറെ പാലത്തിലും ഒരു തെരുവ് വിളക്ക് പോലും സ്ഥാപിച്ചിട്ടില്ല. മണലൂർ, അരിന്പൂർ ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പെരുന്പുഴ റോഡിനെ രണ്ട് ഗ്രാമപഞ്ചായത്തുകളും അവഗണിക്കുകയാണ്.
ദിവസേന 140 ബസുകളും രണ്ടായിരിത്തിലേറെ മറ്റു വാഹനങ്ങളും കടന്ന് പോകുന്ന ഈ റോഡിന്റെ ദുരവസ്ഥയാണിത്. വർഷത്തിൽ 6 മാസം പോലും തെളിയാത്തതെരുവ് വിളക്കുകൾക്ക് പ്രതിമാസം ലക്ഷത്തിലേറെ രൂപയാണ് മണലൂർ ഗ്രാമപഞ്ചായത്ത് വൈദ്യുതി ചാർജിന്റെ പേരിൽ നൽകുന്നത്.
പൊതു ഖജനാവിൽ നിന്ന് തെളിയാത്തതെരുവ് വിളക്കുകൾക്ക് വൈദുതി ചാർജ ടക്കുന്ന മണലൂർ ഗ്രാമപഞ്ചായത്തിനാകാട്ടെ തെരുവ് വിളക്കുകൾ യഥാസമയം തെ ളി യി ക്കാതെ വീഴ്ച വരുത്തുക യാണ് .നടപ്പാതകളിലൂടെ കാൽ നടയാത്രക്കാർക്ക് നടക്കാനാവില്ല. നിറയെ പുല്ലും കുഴികളും കൂട്ടിയിട്ട മാലിന്യവും വൈദുതി പോസ്റ്റുകളുമാണ്.