പെരുന്തച്ചന്റെ കഥ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.അജിത്ത് പൂജപ്പുര രചനയും, സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ നിഴൽ തച്ചൻ എന്ന ചിത്രത്തിലാണ് പെരുന്തച്ചന്റെ കഥ വീണ്ടും കടന്നുവരുന്നത്. സൂപ്പർ എസ് ഫിലിംസ് നിർമിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം കൂത്താട്ടുകുളത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.
പ്രധാന കഥാപാത്രമായ രാമദാസൻ തച്ചനായി ഷിബു സി.ആർ വേഷമിടുന്നു. പെരുന്തച്ചനായി രാജേന്ദ്ര കുറുപ്പും, ജാനകിയായി നിഷിയും വേഷമിടുന്നു. പെരുന്തച്ചന്റെ പിൻ തലമുറയിലെ തച്ചനാണ് താനെന്ന് സ്വയം പറഞ്ഞു നടക്കുന്ന രാമദാസൻ എന്ന ആശാരിയുടെ കഥയാണ് നിഴൽ തച്ചൻ എന്ന ചിത്രം പറയുന്നത്.
വരരുചിയുടെയും പഞ്ചമിയുടെയും ഈ കാലഘട്ടത്തിലേക്കുള്ള യാത്രയിലൂടെ വികസിക്കുന്ന കഥയിൽ അഗ്നിഹോത്രിയും പെരുന്തച്ചനും നാറാണത്ത്ഭ്രാന്ത്രനും കാരയ്ക്കലമ്മയും ഉൾപ്പെടെ പറയിപെറ്റ പന്തിരുകുലവും ഇന്നത്തെ കാലഘട്ടത്തിലെ പ്രതിരൂപങ്ങളായി, കഥാപാത്രങ്ങളായി ചിത്രത്തിൽ കടന്നുവരുന്നു.
കാമറ- നിധിൻ ചെമ്പകശേരി, ഗാനങ്ങൾ- ബിജു ശങ്കർ, സംഗീതം – സതീശ് വിശ്വ, എഡിറ്റർ -ലിബിൻ ലീ, ആർട്ട്- ദിലീപ് ചുങ്കപ്പാറ, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂം – സുനിൽ റഹ്മാൻ, അസോസിയേറ്റ് ഡയറക്ടർ- ഷാജൻ കല്ലായി, അസിസ്റ്റന്റ് ഡയറക്ടർ- രമിത്ത്, ജിജോ,നിധിൻ, പിആർഒ – അയ്മനം സാജൻ.
ഷിബു സി.ആർ, ഡോ. രാജ് കുറുപ്പ്, സിറിയക് ആലഞ്ചേരി,നിഷി ഗോവിന്ദ്, ജിജി പാലോട് , ജയൻ കാരേറ്റ്, ഷാജഹാൻ തുളിക്കോട്, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, ഷെറീഫ് തമ്പാനൂർ , അഭിലാഷ് ആലപ്പുഴ, സണ്ണി കല്ലൂപ്പാറ, നീഹാരിക,അനുരാധ, ഇന്ദു പ്രമോദ് എന്നിവർ അഭിനയിക്കുന്നു.