ദുബായ്: പാക്കിസ്ഥാൻ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫ് മരിച്ചതായി അഭ്യൂഹം. സമൂഹ മാധ്യമങ്ങളിലും പാക്കിസ്ഥാനിലെ ചില മാധ്യമങ്ങളിലുമാണ് ഇതു സംബന്ധിച്ച് വാർത്തകൾ പ്രചരിച്ചത്. പിന്നാലെ അഭ്യൂഹങ്ങൾ തള്ളി മുഷാറഫിന്റ്്െ പാർട്ടി രംഗത്തെത്തി.
രോഗബാധിതനായ മുഷാറഫ് ദുബായിയിൽ ചികിത്സയിലാണെന്ന് ഓൾ പാക്കിസ്ഥാൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മെഹ്റീൻ മാലിക് അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള മുഷാറഫിനെ കഴിഞ്ഞ ദിവസം ഐസിയുവിലേക്കു മാറ്റിയതായി ചില പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞരന്പുകളെ ബാധിക്കുന്ന അമിലോയിഡോസിസ് എന്ന രോഗത്തിനാണ് മുഷാറഫ് ചികിത്സ തേടുന്നത്. 2016 മാർച്ചിൽ പാക്കിസ്ഥാനിൽനിന്നു ദുബായിയിലേക്കു പോയ മുഷാറഫ് പിന്നീട് തിരിച്ചെത്തിയിട്ടില്ല.