മാധ്യമപ്രവര്‍ത്തകയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ ഞരമ്പുരോഗി എഴുതിവിട്ടത് പച്ച അശ്ലീലം; എന്നാല്‍ ഒടുവില്‍ സംഭവിച്ചതോ…?

 

സ്ത്രീ വിരുദ്ധതയും ഞരമ്പുരോഗികളുടെ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ട് കാലങ്ങളായി. സ്ത്രീ പ്രൊഫൈലുകള്‍ കണ്ടാല്‍ പിന്നെ പലരുടെ ഉള്ളിലെ ഞരമ്പന്മാര്‍ ഉണരും.പിന്നെ അശ്ലീല കമന്റുകളുടെ ബഹളമായി. സിനിമാ നടി പാര്‍വതിക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് കടുത്ത നടപടി സ്വീകരിച്ച് കാടിളക്കിയെങ്കിലും ഞരമ്പ് രോഗികള്‍ അതൊന്നും കണ്ട മട്ടില്ല.

പാര്‍വതിക്കെതിരെ മോശം കമന്റ് ചെയ്തതിന്റെ പേരില്‍ രണ്ട് പേര്‍ അറസ്റ്റിലായ ദിവസവും ഇത്തരക്കാരുടെ വിളയാട്ടം തുടരുക തന്നെയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവും തെളിയിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ അശ്ലീലമെഴുതിയാണ് മുനീര്‍ കീച്ചേരി എന്ന യുവാവ് തന്റെ തിനിനിറം തുറന്ന് കാട്ടിയത്. ഇയാളുടെ പ്രൊഫൈല്‍ ചിത്രമുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വീണ്ടും പല സ്ത്രീകളോടും ഇത്തരത്തില്‍ അശ്ലീലം പറയുന്നത് ഇയാള്‍ തുടരുകയാണ്. കമന്റ് ബോക്സിലും മെസേജിലുമായി സ്ത്രീകളെ തുടര്‍ച്ചയായി ശല്ല്യം ചെയ്യുന്ന വിരുതനെതിരെ പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

 

Related posts