നടിമാര്‍ക്കെതിരേ അശ്ലീല പദപ്രയോഗങ്ങളുമായി സോഷ്യല്‍മീഡിയയില്‍ എത്തുന്ന ഞരമ്പുരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുമ്പോഴാണ് ഇത്തരക്കാര്‍ വെട്ടുകിളികളെപ്പോലെ പാഞ്ഞെത്തുന്നത്.
വായിക്കാന്‍ പോലും അറപ്പുളവാക്കുന്ന കമന്റുകള്‍ ആണ് ചിലരിടുന്നത്. ഇത്തരത്തിലുള്ള ഒരു ദുരനുഭവമാണ് നടി നീലിമ റാണിയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം പല സമയങ്ങളിലും ലൈവില്‍ വരാറുണ്ട്. ലൈവിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കാറുമുണ്ട്. ഈയടുത്ത് ലൈവില്‍ ഒരാള്‍ താരത്തോട് ചോദിച്ച ചോദ്യമാണ് വൈറലായിരിക്കുന്നത്.
ഒരു രാത്രിക്ക് എത്രയാണ് റേറ്റ്? എന്നായിരുന്നു വൃത്തികെട്ട മനസ്സിനുടമായ ഒരാള്‍ ചോദിച്ചത്. എന്നാല്‍ അതേ നാണയത്തില്‍ തന്നെ നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
താരം നല്‍കിയ മറുപടി ഇങ്ങനെയാണ്..” നിങ്ങളില്‍ നിന്ന് അല്‍പമെങ്കിലും മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അശ്ലീലമായ മനസ്സ് ആക്രമികള്‍ക്കാണ് ഉണ്ടാവുക. നിങ്ങള്‍ എത്രയും പെട്ടെന്ന് ഒരു മനശാസ്ത്ര വിദഗ്ദ്ധനെ കാണുകയാണ് നല്ലത്. എന്ന ചുട്ട മറുപടിയാണ് താരം നല്‍കിയത്.
തമിഴ് സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് നീലിമ. നെഗറ്റീവ് വേഷങ്ങളിലാണ് താരം കൂടുതല്‍ തിളങ്ങി നില്‍ക്കുന്നത്. സീരിയല്‍ പ്രൊഡ്യൂസറും കൂടിയാണ് താരം. തേവര്‍ മകന്‍ എന്ന സിനിമയില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ആദ്യത്തെ നാലു സിനിമകളിലും ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു താരം.