പശുക്കിടാവിനോടു ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ ജാമ്യത്തിലിറങ്ങിയ അമ്പതേക്കര്‍ തടത്തരികത്ത് വീട്ടില്‍ വാലികുറുക്കന്‍ എന്നറിയപ്പെടുന്ന ലാല്‍കുമാര്‍(37)ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്.
അമ്പതേക്കര്‍ സ്വദേശിയായ സലാഹുദീന്റെ വീട്ടിലെ തൊഴുത്തില്‍ നിന്ന പശുവിനോടായിരുന്നു ഇയാളുടെ ക്രൂരത. തൊഴുത്തിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ കണ്ട സലാഹുദ്ദീന് ഇയാളെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവം പുറത്തറിഞ്ഞതോടെ ഇത്തരത്തിലുള്ള നിരവധിപേരെത്തി. അടുത്തിടെ സമീപ വാസിയായ മറ്റൊരാളുടെ തൊഴുത്തില്‍ നിന്ന് പശുക്കളിലൊന്നിനെ രാത്രി കാണാതായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ സമീപത്തെ വനത്തില്‍ കെട്ടിയിട്ട നിലയില്‍ പശുവിനെ കണ്ടെത്തി. എന്നാല്‍ ഇതില്‍ കൂടുതല്‍ അന്വേഷണത്തിന് ആരും മുതിര്‍ന്നില്ല.
എന്നാല്‍ സലാഹുദ്ദീന്റെ വീട്ടിലെ സംഭവം വിവാദമായതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗസില്‍ രൂപീകരിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. ഒളിസങ്കേതത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കുളത്തൂപ്പുഴ എസ്.ഐ എം.ജി.വിനോദിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. വില്ലുമല ട്രൈബല്‍ ഹോസ്റ്റലിലെ അന്തേവാസിയായ ഏഴുവയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ലാല്‍കുമാര്‍.