കൊല്ലം: പുത്തൂരില്‍ ഏഴു വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയതിനു ശേഷം കൊലപ്പെടുത്തിയ രാജേഷ് കടുത്ത ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്നു വിവരം.ഏരൂര്‍ ഗവ. എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയെയാണ് ഇയാള്‍ കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍ വച്ച് പീഡിപ്പിച്ചു കൊന്നത്.
ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയും ഇരുവരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രിയോടെ ഇയാളെ പോലീസ് ക്സ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇയാള്‍ കൊലപാതകത്തെപ്പറ്റി പറയുന്നത്. ഇതേത്തുടര്‍ന്നാണ് ആര്.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പോലീസ് ഇവിടെ എത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നല്കി. കൊലയ്ക്ക് ശേഷവും മൃതദേഹത്തില്‍ ചിറ്റപ്പനെന്ന നരാധമന് ലൈംഗിക പരീക്ഷണം നടത്തി. രാജേഷ് ക്രൂരപീഡനമാണ് പെണ്‍കുട്ടിയോട് നടത്തിയതെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴുത്ത് ഞെരിച്ച് കൊന്നശേഷവും ഇയാള്‍ കാമദാഹം തീര്‍ക്കാന്‍ ആ കുഞ്ഞു ശരീരം ഉപയോഗിച്ചു. രാജേഷിന്റെ കാമപ്രാന്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ലൈംഗികവൈകൃതങ്ങള്‍ മൂലമാണ് ആദ്യ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയത്. ആദ്യ ഭാര്യ ഗര്‍ഭിണി ആയിരിക്കെ തന്നെ മറ്റൊരു സ്ത്രീയെ വീട്ടിലേയക്ക് കൂട്ടികൊണ്ടു വന്നിരുന്നു. വൈകൃതങ്ങള്‍ തുടര്‍ന്നതോടെ ആദ്യ ഭാര്യ വീടു വിട്ടു പോയി. ഈ ബന്ധത്തില്‍ ഒരു കുട്ടിയും ജനിച്ചു. അതിനു ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധം തുടങ്ങി. ഇതും ഏറെ നീണ്ടില്ല. ലൈംഗികവൈകൃതം സ്വഭാവമാക്കിയ രാജേഷിനെ ജീവിതത്തില്‍ കൂട്ടാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല. ഈ സമയത്താണ് മോഷണക്കേസില്‍ ഇയാള്‍ പിടിക്കപ്പെടുന്നത്. ഇതോടെ രണ്ടാം ഭാര്യയും ഉപേക്ഷിച്ചു. ഇരുപത്തിയാറു വയസ്സാണ് ഇയാള്‍ക്കുള്ളതെങ്കിലും ഇതിനിടെ ഉപയോഗിച്ചു തള്ളിയത് ഒട്ടേറെ സ്ത്രീകളെയാണ്. ജയിലിലില്‍ നിന്ന് പുറത്തിറങ്ങിയ രാജേഷ് മറ്റൊരു സ്ത്രീയെ കണ്ടെത്തി ഒപ്പം പാര്‍പ്പിച്ചു. ക്രിമിനല്‍ കുറ്റങ്ങള്‍ ഇയാളില്‍ ചാര്‍ത്തപ്പെട്ടതോടെ പൊലീസിന്റെ നോട്ടപ്പുള്ളിയുമായി. മൂന്നാം ഭാര്യയും ഉപേക്ഷിച്ചതോടെയാണ് പുത്തൂരിലെത്തുന്നത്. ഇയാള്‍ കൊലപ്പെടുത്തിയ ശ്രീലക്ഷ്മിയുടെ അമ്മയുടെ അനുജത്തിയുമായാണ് ബന്ധം തുടങ്ങിയത്.
ഇവരുടെ കുടുംബത്തിന്റെ വിശ്വാസം പിടിച്ചു പറ്റിയ രാജേഷ് ഒരുമാസം മുമ്പാണ് ഈ വീട്ടില്‍ കുടുംബത്തോടൊപ്പം താമസമാക്കിയത്. ശീലക്ഷ്മിയുടെ അമ്മയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പുരുഷന്മാരില്ലാത്ത വീട്ടില്‍ കാര്യക്കാരനായി ഇയാള്‍ മാറി. അപ്പോഴുംക്രിമിനല്‍ പ്ശ്ചാത്തലമൊന്നും ഏറെ ഈ വീ്ട്ടു കാര്‍ക്ക് അറിവില്ലായിരുന്നു. കുട്ടിയെ ട്യൂഷന് ക്ലാസിന് കൊണ്ടു പോയതാണ് ഇയാളെന്നാണ് ആദ്യം അറിഞ്ഞത്. എന്നാല്‍ സ്ക്കൂളില്‍ നിന്ന് കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നുവന്ന് ഇപ്പോള്‍ അറിയുന്നു. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.അതേ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇക്കാര്യം തെളിഞ്ഞത്.
ബുധനാഴ്ച രാവിലെ അമ്മൂമ്മയാണ് കുട്ടിയെ സ്കൂളില്‍ വിടുന്നത്. സ്കൂള്‍ ഗേറ്റ് കടത്തിവിട്ട ശേഷം അമ്മൂമ്മ മടങ്ങുകയും ചെയ്തു. ഇതിനു ശേഷമാണ് ഇയാള്‍ സ്കൂളിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നത്. ക്ലാസില്‍ പോകണമെന്ന് കുട്ടിവാശിപിടിക്കുന്നതും ബലം പ്രയോഗിച്ച് രാജേഷ് ബലം പ്രയോഗിച്ച് കൊണ്ടു പോകുന്നതും സിസിടിവിയില്‍ തെളിഞ്ഞിട്ടുണ്ട്. സ്കൂളില്‍ എത്തിച്ച കുട്ടിയെ അസംബ്ലിയില്‍ കാണാത്തതിനെ തുടര്‍ന്ന് മറ്റൊരു രക്ഷാകര്‍ത്താവാണ് വിവരം അറിയിക്കുന്നത്. രാജേഷ് കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടതോടെ സംശയങ്ങളായി. ഇതോടെ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷങ്ങളുടെ ഭാഗമായി ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.കുളത്തൂപ്പുഴയ്ക്കുള്ള ബസ്സിലാണ് ഇയാള്‍ കുട്ടിയുമായി കയറിയത് .
ചെറുകര പാതയില്‍ ആര് പിഎല്‍ എസ്റ്റേറ്റില്‍ കുന്നിനു മുകളില്‍ ആളൊഴിഞ്ഞ ഭാഗത്തേക്കാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയത്. കുട്ടിക്ക് ഐസ് ക്രീമും മിഠായിയും വാങ്ങി നല്കി. ഇവിടെ കുറ്റിക്കാട്ടിലും ഷെഡ്ഡിലും കുട്ടിയെ ഒളിപ്പിച്ചു. ഇവിടെ വച്ചാണ് പീഡനം നടത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കു്ട്ടി വീട്ടില്‍ പോകണമന്ന് നിര്‍ബ്ബന്ധം പിടിച്ചതോടെ ഇയാള്‍ കുട്ടിയെ ശ്വാസം മുട്ടി്ച്ചു കൊല്ലുകയായിരുന്നു. കുട്ടി വിവരം വീട്ടുകാരോട് പറയുമെന്ന് ഇയാള്‍ ഭയപ്പെട്ടു. കഴുത്തു ഞെരിച്ചു കൊന്ന കുട്ടിയുടെ ജഡത്തിലും ലൈംഗിത വൈകൃതങ്ങള്‍ കാട്ടിക്കൂട്ടിയെന്നു ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.സയന്റിഫിക് ഫോറന്‍സിക് വിദഗ്ധര്‍ ഇതോടനുബന്ധിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. മറ്റ് ഏതെങ്കിലും കുട്ടിയെ ഇയാള്‍ ഇത്തരം വൈകൃതങ്ങള്‍ക്ക് വിധേമാക്കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.