മോഹൻലാൽ-ശ്രീകുമാർ മേനോൻ ചിത്രം ഒടിയന്റെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിനായി സംഘട്ടനമൊരുക്കുന്നത് പീറ്റർ ഹെയ്നാണെന്നുള്ളതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും പീറ്റർ ഹെയ്ൻ പങ്കുവച്ച വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഒടിയന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള തമാശ എന്ന് കുറിച്ച് അദ്ദേഹം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ അദ്ദേഹം തന്റെ കാർ ഡ്രിഫ്റ്റ് ചെയ്യുന്നതാണുള്ളത്. ആയിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.