അധ്വാനിക്കാൻ മനസുണ്ടെങ്കിൽ പ്രായമൊക്കെ വെറും അക്കങ്ങൾ മാത്രം: ലോകത്തിലെ ഏറ്റവും വലിയ പച്ചക്കറികളുമായി 79 -കാരൻ

ക​ർ​ഷ​ക​ന്‍റെ വി​യ​ർ​പ്പി​ന്‍റെ ഫ​ല​മാ​ണ് പാ​ട​ത്തു വി​ള​യു​ന്ന ഓ​രോ വി​ഭ​വ​ങ്ങ​ളും. മ​ണ്ണി​ൽ വി​ത്ത് പാ​കി വി​ള​വെ​ടു​ക്കാ​ൻ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ധാ​രാ​ളം ക​ർ​ഷ​ക​ർ ലോ​ക​ത്തു​ണ്ട്. എ​ന്നാ​ൽ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ​ച്ച​ക്ക​റി​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​നെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ. ഇ​ല്ലെ​ങ്കി​ൽ കേ​ട്ടോ​ളൂ…

യു​കെ​യി​ലെ നോ​ട്ടിം​ഗ്ഹാം​ഷെ​യ​റി​ലെ പീ​റ്റ​ർ ഗ്ലേ​സ്ബ്രൂ​ക്ക് എ​ന്ന ക​ർ​ഷ​ക​നാ​ണ് ഇ​തി​ന്‍റെ ക്രെ​ഡി​റ്റ്. ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​പ​യോ​ഗി​ക്കാ​തെ അ​ര ഏ​ക്ക​ർ കൃ​ഷി​സ്ഥ​ല​ത്ത് വ്യ​ത്യ​സ്ത​മാ​യ പ​ച്ച​ക്ക​റി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി ഗി​ന്ന​സി​ൽ ഇ​ടം നേ​ടി​യ വ്യ​ക്തി​യാ​ണ് ഇ​ദ്ദേ​ഹം. കെ​ട്ടി​ട സ​ർ​വേ​യ​റാ​യി വി​ര​മി​ച്ച​യാ​ളാ​ണ് പീ​റ്റ​ർ. ത​ന്‍റെ ശി​ഷ്ട ജീ​വി​തം കൃ​ഷി ചെ​യ്തു ജീ​വി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അങ്ങനെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്.

ഉ​രു​ള​ക്കി​ഴ​ങ്ങ് (4.98 കി​ലോ), കോ​ളി​ഫ്‌​ള​വ​ർ (27.48 കി​ലോ), വ​ഴു​ത​ന (3.362 കി​ലോ), ഏ​റ്റ​വും ഭാ​ര​മു​ള്ള കാ​പ്സി​ക്കം (750 ഗ്രാം) എന്നിങ്ങനെ വലിപ്പമേറിയ  ​പച്ചക്കറികൾ വ​ള​ർ​ത്തി​യെ​ടു​ത്താ​ണ് പീ​റ്റ​ർ ഗി​ന്ന​സ്‍​ബു​ക്കി​ൽ ഇ​ടം നേ​ടി​യ​ത്.

ഓ​ട്ടോ​മാ​റ്റി​ക് വാ​ട്ട​റിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​തെ ത​ന്‍റെ റൂ​ഫി​ൽ വീ​ഴു​ന്ന മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ചാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ചെ​ടി​ക​ൾ ന​ന​യ്ക്കു​ന്ന​ത്. ക​ക്കി​രി, ഉ​ള്ളി, വ​ഴു​ത​ന തു​ട​ങ്ങി​യ​വ​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ന് കൃ​ഷി ചെ​യ്യു​ന്ന വി​ഭ​വ​ങ്ങ​ൾ. വ​ലി​യ വ​ലി​പ്പം വ​യ്ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ നേ​ര​ത്തേ അ​ദ്ദേ​ഹം കൃ​ഷി ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വി​ള​വെ​ടു​ക്കു​ന്ന​തി​നും ചു​മ​ന്നു​കൊ​ണ്ടു പോ​കു​ന്ന​തി​നു​മു​ള്ള ബു​ദ്ധി​മു​ട്ട് കാ​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി അ​ത്ത​രം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി​ചെ​യ്യു​ന്ന​തി​നു ഇ​ട​വേ​ള ഇ​ട്ടി​രി​ക്കു​ക​യാ​ണ്. 79 -ാം വ​യ​സി​ലും യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ചു​റു​ചു​റു​ക്കോ​ടെ ഓ​ടി ന​ട​ന്നു കൃ​ഷി ചെ​യ്യു​ന്ന പീ​റ്റ​ർ മ​റ്റു​ള്ള​വ​ർ​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ്.

Related posts

Leave a Comment