കണ്ണൂർ: ജില്ലയിൽ കോവിഡ്-19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പാചകവാതക വിതരണ തൊഴിലാളികളും പെട്രോൾ പന്പ് ജീവനക്കാരും ചുവടെ ചേർത്ത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.
പാചകവാതക വിതരണ തൊഴിലാളികൾക്കുള്ള നിർദേശങ്ങൾ
ഗ്യാസ് സിലിണ്ടർ നൽകുന്പോൾ വീടിനകത്തു പ്രവേശിക്കരുത്. ഇടപാടുകാരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം.
പാചകവാതക വിതരണ സമയത്ത് മാസ്ക് ഉപയോഗിക്കണം.
കഴിവതും ഇടപാടുകാരിൽനിന്ന് ഓണ്ലൈൻ വഴി പണമിടപാട് നടത്തുക.
തുക പണമായി നൽകുന്പോൾ ബിൽ തുക രൊക്കം കൊടുക്കണം. ചില്ലറ തിരിച്ചു വാങ്ങേണ്ട സാഹചര്യമുണ്ടാക്കരുത്.
ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. കൈകൾ വൃത്തിയായി സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകിയശേഷം മാത്രം മുഖം കഴുകുക.
കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം അസാധാരണമായ ക്ഷീണം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരെ ഈ ജോലിയിൽനിന്ന് മാറ്റിനിർത്തണം.
ഇടയ്ക്കിടെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. കൂടുതൽ തണുപ്പുള്ളതോ ഐസ് ഉപയോഗിച്ചതോ ആയ വെള്ളം കുടിക്കാതിരിക്കുക.
പെട്രോൾ പന്പ് ജീവനക്കാർക്കുള്ള നിർദേശങ്ങൾ
പൊതുജനവുമായി ചുരുങ്ങിയത് ഒരു മീറ്റർ അകലം പാലിക്കണം.
ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
കൈകൾ വൃത്തിയായി സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകിയശേഷം മാത്രം മുഖം കഴുകുക.
കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
ജോലിസമയത്ത് മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ഉപയോഗിക്കണം.
പെട്രോൾ പന്പുകളിൽ സോപ്പ്, വെള്ളം അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ലഭ്യത ഉറപ്പുവരുത്തണം.
പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരെ ജോലിയിൽനിന്ന് മാറ്റിനിർത്തണം.
ഇ-പോസ് മെഷീൻ ഉപയോഗിച്ച് കഴിഞ്ഞശേഷം ഓരോ പ്രാവശ്യവും ഹാൻഡ് സാനിറ്റൈസർ അല്ലെങ്കിൽ ഒരു ശതമാനം ഹൈപ്പോക്ലോറൈറ്റ് സൊലൂഷൻ ഉപയോഗിച്ച് തുടയ്ക്കണം.
ഇടയ്ക്കിടെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.