ഭിത്തിയില്‍ ഒട്ടിച്ച പോസ്റ്റര്‍ കടിച്ചു പറിച്ച നായയ്ക്ക് എതിരെ പോലീസില്‍ പരാതി. ആന്ധ്രയിലാണ് സംഭവം.
മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറി നീക്കിയതിനാണ് നായയ്ക്കെതിരേ പരാതി നല്‍കിയത്.
തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ദാസരി ഉദയയാണ് പരിഹാസരൂപേണ പരാതി നല്‍കിയത്. വിജയവാഡയിലാണ് സംഭവം.
ജഗന് മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറുന്ന നായയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് പയക്കരപേട്ട് പൊലീസ് സ്റ്റേഷനില്‍ നായയ്ക്കെതിരെ പരാതി നല്‍കിയത്.
മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പരാതിയില്‍ പറയുന്നത്. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാണ് പരിഹാസരൂപേണയുള്ള പരാതിയില്‍ പറയുന്നത്.