കൊച്ചി: പ്രളയത്തെത്തുടർന്ന് ദുരിതക്കയത്തിൽ നട്ടം തിരിയുന്ന മലയാളിക്ക് ഇരുട്ടടിയാവുകയാണ് ഇന്ധനവില വർധന. ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 17 പൈസയുടെയും ഡീസലിന് 22 പെസയുടെയും വർധനവാണു സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ശരാശരി വില 80.66 രൂപയും ഡീസൽ വില ലിറ്ററിന് ശരാശരി 74.22 രൂപയുമായി ഉയർന്നു. ഇന്നലെ യഥാക്രമം 80.49 രൂപയും 74 രൂപയുമായിരുന്നു വില. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില ശരാശരി 81.79 രൂപയും ഡീസൽ വില ശരാശരി 75.22 രൂപയുമാണ്.
കോഴിക്കോട് ഒരു ലിറ്റർ പെട്രോൾ വില 80.90 രൂപയായി ഉയർന്നപ്പോൾ 74.47 രൂപയിലെത്തി. ഇതിനിടെ ഇരുട്ടടിയായി പാചക വാതക വിലയും വർധിപ്പിച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 30 രൂപയുടെയും വാണിജ്യ സിലിണ്ടറിനു 47.50 രൂപയുടെയും വർധനയാണ് ഉണ്ടായിട്ടുള്ളത്.