പ്രാഗ്: മോഷ്ടാവിന്റെ ആക്രമണത്തില്‍ ഇടതുകൈയ്ക്കു മുറിവേറ്റ ടെന്നീസ് താരം പെട്ര ക്വിറ്റോവയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. മൂന്നു മാസത്തോളം അവര്‍ക്ക് വിശ്രമം ആവശ്യമായി വരുമെന്നാണ് ഡോക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ക്വിറ്റോവയുടെ വീട്ടിലെത്തിയ മോഷ്ടാവിന്റെ ആക്രമണത്തിലാണു അവര്‍ക്കു പരിക്കേറ്റത്.
ഒട്ടും നല്ല കാര്യമല്ല തനിക്ക് ഉണ്ടായതെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം കഴിഞ്ഞെന്നും ക്വിറ്റോവ ഫെയ്സ്ബുക്കില്‍ പിന്നീട് കുറിച്ചിരുന്നു. 2011ലും 2014ലും വിംബിള്‍ഡണും റിയോ ഒളിമ്പിക്സില്‍ വെങ്കലവും നേടിയ താരമാണ് ക്വിറ്റോവ. അതേസമയം ജനുവരിയില്‍ തുടങ്ങുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ ലോക 11–ാം റാങ്കുകാരിയായ ക്വിറ്റോവ കളിക്കില്ല.