സിജോ പൈനാടത്ത്
കൊച്ചി: വര്‍ധിച്ച ഇന്ധനവിലയുടെ ഭാരത്തില്‍ പൊതുജനത്തിന്റെ നടുവൊടിയുമ്പോള്‍, വന്‍ ലാഭം കൊയ്ത് എണ്ണക്കമ്പനികള്‍.
രാജ്യത്തെ പൊതുമേഖല, സ്വകാര്യ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി ലാഭമുണ്ടാക്കുമ്പോള്‍, സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വിഹിതത്തിലും വര്‍ധനവുണ്ടായെന്നു കേന്ദ്ര എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്പറേഷന് (ഒഎന്‍ജിസി) കഴിഞ്ഞ സാമ്പത്തികവര്‍ഷം 4030 5.74 കോടി രൂപ ലാഭമുണ്ടാക്കി.
നികുതികള്ക്കുശേഷമുള്ള ലാഭക്കണക്കാണിത്. ഒരു വര്‍ഷംകൊണ്ടു ലാഭത്തിലുണ്ടായ വര്‍ധന 29,059.3 കോടി. വിവിധ നികുതികളായും ഡിവിഡന്റായും കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിനു കമ്പനി നല്‍കിയത് 36,455 കോടി രൂപയാണ്.
202021ല്‍ 11,246.44 കോടിയായിരുന്നു കമ്പനിയുടെ ലാഭം. ആ വര്‍ഷം സര്‍ക്കാരിനു നല്‍കിയത് 18,048 കോടി രൂപയാണ്.
2019-20 ല്‍ ഒഎന്‍ജിസി 13,444.54 കോടി ലാഭം നേടിയിരുന്നു. കേന്ദ്രസര്‍ക്കാരിനു നല്‍കിയത് 29,645 കോടി രൂപ.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐഒസി) 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,57,180.86 കോടി രൂപയാണ് ലാഭവിഹിതമായി സര്‍ക്കാരിനു നല്‍കിയത്.
2020-21ല്‍ ഇത് 1,53,827.18 കോടിയും 2019-20 ല്‍ 96,104 കോടിയുമായിരുന്നു . 2019 20 നെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനിയുടെ ലാഭവിഹിതത്തില്‍ 6107 6.49 കോടിയുടെ വര്ധനവാണുണ്ടായതെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കഴിഞ്ഞ സാമ്പത്തികവര്‍ഷം 32058 കോടി രൂപയാണു ലാഭവിഹിതത്തില്‍നിന്നു കേന്ദ്രസര്‍ക്കാരിലേക്കു നല്‍കിയത്.
2020-21ല്‍ ഇത് 51183 കോടിയായിരുന്നു. എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്ന വാദമുയര്‍ത്തി പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്ന പ്രവണത കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കണമെന്നു പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല ചൂണ്ടിക്കാട്ടി.
അതേസമയം എണ്ണക്കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ര്ടീസ് ലിമിറ്റഡ്, എസ്സാര്‍ ഓയില്‍ ലിമിറ്റഡ് എന്നിവയുടെ ലാഭം സംബന്ധിച്ച കണക്കുകള്‍ ക്രോഡീകരിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നു കേന്ദ്ര മന്ത്രാലയത്തില്‍ നിന്നുള്ള വിവരാവകാശ രേഖകളില്‍ സൂചനയുണ്ട്.