പെ​ട്രോ​ളി​ന് 81 ക​ട​ന്നു; തു​ട​ർ​ച്ച​യാ​യ 16-ാം ദി​വ​സ​വും ഇ​ന്ധ​ന വി​ല​ വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കും വി​ധം ഇ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്ററിന് 33 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 55 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യ 16-ാം ദി​വ​സ​മാ​ണ് പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. 16 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 8.33 രൂ​പ​യും, ഡീ​സ​ലി​ന് 8.98 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 81.28 രൂ​പ​യും, ഡീസ​ലി​ന് 76.12 രൂ​പ​യു​മാ​ണ് വി​ല.

Related posts

Leave a Comment