മാഹി: ക്രൂഡ് ഓയിൽ വില ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നികുതി കുറച്ചില്ലെങ്കിൽ പെട്രോൾ വില 2021 ഫെബ്രുവരി അവസാനത്തോടെ 100 രൂപ കടന്നേക്കാൻ സാധ്യത കോവിഡ് വാക്സിൻ വരുന്നതോടെ ലോകമാർക്കറ്റിൽ ഉണർവ് കൈവരിക്കുന്നതോടെ ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കാനിടയുണ്ട്.
ഇതാണ് പെട്രോൾ വില കൂടുമെന്ന സൂചന നൽകുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 35.79 ഡോളറായിരുന്നത് ഇപ്പോൾ 45.34 ഡോളറായി ഉയർന്നു.
2021 തുടക്കത്തിൽ ഇത് 56 ഡോളറിലേക്ക് ഉയർന്നേക്കുമെന്നാണു നിഗമനം.കഴിഞ്ഞ നവംമ്പർ 20ന് ശേഷമാണ് ഇന്ധന വില ദിനം പ്രതി കൂടാൻ തുടങ്ങിയത്.
ഇതോടെ രണ്ടു രൂപയ്ക്ക് മേൽ വർധനയുണ്ടായി.കേന്ദ്ര സർക്കാർ രണ്ടു തവണയായി പെട്രോളിന് 17 രൂപയും ഡീസലിന് 16 രൂപയും നികുതി കൂട്ടിയിരുന്നു. ഇന്നത്തെ കണ്ണുരിലെ പെടോൾ വില 84. 11 രൂപ. ഡീസലിന് 78.17. മാഹി: പെട്രോൾ 81.44 രൂപ,ഡീസൽ 76.18 രൂപ.