ജയ്പുർ: രാജസ്ഥാനില്‍ യുവതിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു. നാഗൗറിലാണ് സംഭവം. ഒരാഴ്ച മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും യുവതി പറഞ്ഞു.
സാധനം വാങ്ങാന്‍ കടയില്‍ പോയ സമയമാണ് മൂന്നംഗ സംഘം യുവതിയെ തടഞ്ഞ് നിര്‍ത്തി ആളൊഴിഞ്ഞ സ്ഥലത്ത്കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനശ്രം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ചില്ലുകുപ്പി ഉപയോഗിച്ച് മൂന്നംഗ സംഘം തന്നെ ഉപദ്രവിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.
പീഡനത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ ഇവർ സംഭവത്തെക്കുറിച്ച് ബന്ധുക്കളോടു പറഞ്ഞു. എന്നാല്‍ പ്രതികള്‍ യുവതിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.