കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകാന്‍ കേരളം നികുതി കുറയ്ക്കട്ടെ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നികുതി കുറയ്ക്കുന്ന പ്രശ്നമേയില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. എന്നാൽ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുരളീധരന് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന നികുതിയുടെ വലിയ അംശം ക്ഷേമപദ്ധതികളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയാണ്. പിണറായി സര്‍ക്കാര്‍ സൗജന്യമായിട്ട് അരി കൊടുക്കുന്നുണ്ടല്ലോ. അത് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അരിയാണല്ലോ. അതൊക്കെ വേണ്ട എന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ മതി.
അന്താരാഷ്ട്ര വിലയുടെ മാത്രം അടിസ്ഥാനത്തിലല്ല ഇന്ധനവില നിര്‍ണയിക്കുന്നത്. ക്രൂഡോയില്‍ വില, ട്രാന്സ്പോര്ട്ടേഷന് ചെലവ്, പ്രോസസിംഗ് ചെലവ്, മറ്റു രാജ്യങ്ങളുമായുള്ള കരാറുകൾ എന്നിവ കൂടി അടിസ്ഥാനമാക്കിയാണ് വില നിർണയം. ഇതിനു പുറമേ ചുമത്തുന്ന നികുതി 50 ശതമാനത്തിന് മുകളിലാണ്. ആ നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേപോലെയാണെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്രം പല ഘട്ടങ്ങളുടെ നികുതി കുറച്ചിട്ടുണ്ട്. ആവശ്യം വരുമ്പോൾ നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.