മുംബൈ: രാജ്യത്ത് പെട്രോൾ വില കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നൂറിനു മുകളിലാണ് പെട്രോൾ വില.
എല്ലാക്കാര്യലും എന്തിനും ഏതിനും പ്രതികരണം നടത്തുന്ന ചില ബോളിവുഡ് താരങ്ങൾക്ക് ഈ വിഷയത്തിൽ പ്രതികരണശേഷി ഇല്ലാതായോ എന്നാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം ചോദിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്ക് കത്തയയ്ക്കുകയും ചെയ്തു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധിച്ചപ്പോള്‍ ട്വീറ്റ് ചെയ്ത് പ്രതിഷേധിച്ച താരങ്ങൾക്ക് ഇപ്പോഴൊന്നും പറയാനില്ലേയെന്നും ജഗ്തപ് ചോദിക്കുന്നു.