മെഡിക്കൽ കോളജ്: പെട്രോൾ ബോംബ് ശരീരത്തിൽ വീണു പൊട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നെയ്യാറ്റിൻകര അരുവിയോട് സ്വദേശി വർഗീസ് (47) ആണ് മരണപ്പെട്ടത്. മേയ് 12നായിരുന്നു സംഭവം.
കുടുംബ വഴക്കിനെ തുടർന്നാണ് സംഘർഷം ഉണ്ടാവുകയും ഇയാളുടെ ശരീരത്തിൽ പെട്രോൾ ബോംബ് വീഴുകയും ചെയ്യുന്നത്.
ഏറെ ഗുരുതരാവസ്ഥയിലായ ഇയാളെ വാഴയിലയിൽ പൊതിഞ്ഞ നിലയിലാണ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നത്.
തല ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം ഭീകരമായി പൊള്ളലേറ്റ അവസ്ഥയിലായിരുന്നു.90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെ ഇന്നലെ അർധരാത്രിയോടു കൂടിയായിരുന്നു മരണം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.