വിയ്യൂർ: ഗവ: എൻജിനീയറിംഗ് കോളജിൽ വിദ്യാർഥി സംഘടനത്തെത്തുടർന്ന് നടത്തിയ റെയ്ഡിൽ പെട്രോൾ ബോബു കൾ കണ്ടെത്തിതിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം .കോളജിൽ ക്ലാസ് വിട്ട് പുറത്തു വന്ന വിദ്യാർഥിയായ വിഷ്ണുവിനെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു .മർദിച്ച വിദ്യാർഥി സംഘത്തിനെതിരെ വിഷ്ണു വിയ്യൂർ പോലീസിൽ അഞ്ചുമാസങ്ങൾക്കു മുൻപ് പരാതി നല്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സംഘം ചേർന്ന് വിഷ്ണുവിനെ മർദിച്ചത്.
വിഷ്ണുവിനെ മർദിച്ച വിവരമറിഞ്ഞ് കുട്ടുകാർ പകരം വീട്ടാനായി ഹോസ്റ്റലിൽ കയറി അക്രമിക്കുവാനുള്ള തയ്യാറെടുപ്പ് നടത്തിവരികയായിരുന്നു. ഇതിനാൽ പോലീസ് വന്നാൽ കടക്കുവാൻ സാധിക്കാത്ത വിധംആണ് കുട്ടികളുടെ ഹോസ്റ്റലിന്റെ ഗെയ്റ്റ് ഉള്ളിൽ നിന്ന് വിദ്യാർഥികൾ പൂട്ടിയിട്ടു. ഈ വിവരം ശ്രദ്ധയിൽ പെട്ട സ്പെഷൽ ബ്രാഞ്ച് പോലീസ് ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് പോലീസിനെ ഹോസ്റ്റലിനു മുന്നിൽ ഡ്യൂട്ടിക്കിട്ടു.
കലോത്സവം നടക്കുന്നതിനാൽ വിയ്യൂർ സ്റ്റേഷനിൽ ആവശ്യത്തിന് പോലീസുകാരുമുണ്ട ായിരുന്നില്ല.ഇതിനെ തുടർന്നാണ് കലോത്സവ ഡ്യൂട്ടിക്കുപോയ പോലീസുകാരെ വിളിച്ചു വരുത്തി ഹോസ്റ്റലിൽ ഡ്യൂട്ടിക്കിട്ടതും കനത്ത പോലീസ് കാവിലിൽ ഹോസ്റ്റലിൽ പരിശോധന നടത്തിയതും.
ബി ബ്ലോക്കിലെ ഹോസ്റ്റലിൽ പോലിസ് നടത്തിയ റെയിഡിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ അന്പത് മദ്യകുപ്പികൾ പോലീസ് കണ്ടെ ടുത്തു. മറ്റൊരു ഭാഗത്ത് നിന്നും മൂന്ന് ഒഴിഞ്ഞ മദ്യകുപ്പികളിൽ പ്രെടോൾ നിറച്ച് വെച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു ഇവ പ്രെട്രാൾ ബോംബുകളാണന്ന് പോലീസ് പറഞ്ഞു
സംഭവത്തിൽ വിയ്യൂർ പോലീസ് 11വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട് പ്രമുഖ രാഷട്രീയ പാർട്ടിയുടെ വിദ്യാർഥി യൂണിയന്റെ പ്രവർത്തകരാണ് സംഭവത്തിനെ പിന്നിൽ എന്നാണ് പോലീസ് നൽകുന്ന സൂചന