കോട്ടയം: പെട്രോൾ- ഡീസൽ നികുതി കുറച്ച കേന്ദ്ര ഗവണ്മെന്റിനെ മാതൃകയാക്കി കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 18 സ്ഥലങ്ങളിൽ ഇന്ന് വൈകുന്നേരം സായാഹ്ന ധർണ നടത്തും.
കോട്ടയത്ത് ജോർജ് കുര്യൻ, കാഞ്ഞിരപ്പള്ളിയിൽ ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഭരണങ്ങാനത്ത് ജി. രാമൻ നായർ, ഏറ്റുമാനൂരിൽ ജി. ലിജിൻ ലാൽ, വൈക്കത്ത് എൻ.കെ ശശികുമാർ,
തലയോലപ്പറന്പിൽ എം.എസ്. കരുണാകരൻ, കടുത്തുരുത്തിയിൽ ടി.എൻ. ഹരികുമാർ, കുറവലങ്ങാട്ട് പി.ജെ. തോമസ്, കുമരകത്ത് നോബിൾ മാത്യു,
പാലായിൽ പി.ജി. ബിജുകുമാർ, മുണ്ടക്കയത്ത് എൻ. ഹരി, പൂഞ്ഞാറിൽ പ്രഫ. ബി. വിജയകുമാർ, വാഴൂരിൽ ബി. രാധാകൃഷ്ണമേനോൻ,
പുതുപ്പള്ളിയിൽ എം.ബി. രാജഗോപാൽ, അയർക്കുന്നത്ത് എം.വി. ഉണ്ണികൃഷ്ണൻ, മാടപ്പള്ളിയിൽ ജെ. പ്രമീളാദേവി, ചങ്ങനാശേരിയിൽ പി.കെ. രവീന്ദ്രൻ, പനച്ചിക്കാട്ട് കെ.ജി. രാജ്മോഹൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.