ന്യൂഡൽഹി: സംസ്ഥാനത്ത് പെട്രോൾ- ഡീസൽ വില കുതിച്ചുയരുന്നു. ഡീസലിന്റെ വില തിരുവനന്തപുരത്ത് 69.89 രൂപയായി ഉയർന്നു. പെട്രോളിന് 77.49 രൂപയും. ഒരുമാസത്തിനിടെ പെട്രോളിനും ഡീസലിലും രണ്ടു രൂപയോളം കേരളത്തിൽ വർധിച്ചു. ഇന്നലെ ഡീസലിന് 52 പൈസയും പെട്രോളിന് 49 പൈസയുമാണ് കൂട്ടിയത്.
വെള്ളിയാഴ്ച അർധരാത്രി ഈ വർധന പ്രാബല്യത്തിൽവന്നു. പെട്രോൾ വില കോട്ടം 76.66രൂപ, കോഴിക്കോട് 76.53 രൂപ, കൊച്ചി 76.27 രൂപ എന്നിങ്ങനെയാണ്.
ഡീസലിന് കോട്ടയം 69.13രൂപ, കൊച്ചി 68. 75 രൂപ, കോഴിക്കോട് 69.01 രൂപ എന്നിങ്ങനെയാണ്. അതേസമയം മുംബൈയിൽ പെട്രോൾ വില വീണ്ടും കൂടി 81.41 രൂപയിലുമെത്തി. മുംബൈയിൽ നാലുവർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലവർധനയാണിത്. അന്താരാഷ്ട്രവിപണയിൽ അസംസ്കൃത എണ്ണയുടെ വില 70 ഡോളറാണ്.
ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് ദിവസവും വില നിർണയിക്കാനുള്ള അവകാശം എണ്ണക്കന്പനികൾക്ക് നൽകിയതോടെയാണ് ഡീസൽ വില വൻതോതിൽ കൂട്ടാൻതുടങ്ങിയത്. യുപിഎ കാലത്ത് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ അവിശ്യസാധനങ്ങളുടെ വിലയിലും വർധന.ുണ്ടാകും. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റും.