പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും പെട്രോള്‍! ലോകത്തെ മാറ്റിമറിക്കുന്ന കണ്ടെത്തലുമായി അബു; ഇന്ധനലഭ്യതയും മാലിന്യ സംസ്കരണവും ഒന്നിപ്പിക്കുന്ന കണ്ടെത്തല്‍

1ലോകം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലെന്നാണ് ഇന്ധങ്ങളുടെ ലഭ്യതക്കുറവ്. പെട്രോളിയം ഉല്പന്നങ്ങള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ തന്നെ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ഇന്ധനങ്ങള്‍ തീര്‍ന്നുപോകുമെന്ന  ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് ഒരു കണ്ടുപിടുത്തം. അതും യുദ്ധം തകര്‍ത്ത സിറിയയിലെ ഒരു സാധാരണക്കാരന്‍. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് ഇന്ധനം ഉല്‍പാദിപ്പിക്കാനുള്ള വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് സിറിയയില്‍ നിര്‍മാണരംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് അബു കസ്സം എന്ന യുവാവ്.

ലോകത്തിനു പ്രതീക്ഷയേകുന്ന കണ്ടുപിടുത്തത്തിനു പിന്നില്‍ ഈ യുവാവാണ്. പ്ലാസ്റ്റിക് മാലിന്യം ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി, അതില്‍നിന്ന് പ്രത്യേക രീതിയില്‍ ഇന്ധനം വേര്‍തിരിച്ചെടുക്കുന്ന രീതി വികസിപ്പിച്ചെടുത്തത്. ഇന്റര്‍നെറ്റില്‍നിന്നുള്ള വീഡിയോകളും മറ്റു വിവരങ്ങളും ഉപയോഗപ്പെടുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍, പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനം രൂപപ്പെടുത്തുന്നതില്‍ അബു കസം വിജയിക്കുകതന്നെ ചെയ്തു. കുടുംബാംഗങ്ങള്‍ പലയിടങ്ങളിന്‍നിന്നായി പെറുക്കിക്കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍, പ്ലാസ്റ്റിക് വീട്ടുപകരണങ്ങള്‍, പഴയ പൈപ്പുകള്‍, തകര്‍ന്ന കെട്ടിടങ്ങളില്‍ന്നുള്ള പാറക്കഷ്ണങ്ങള്‍ ഇങ്ങനെ പലതും വാതക, ദ്രാവക രൂപത്തിലുള്ള ഇന്ധനം നിര്‍മിക്കാന്‍ ഉപയോഗിച്ചുതുടങ്ങി. പ്ലാസ്റ്റിക് ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കി, ചില പ്രത്യേക പ്രക്രിയകളിലൂടെയാണ് ഇന്ധനം വേര്‍തിരിച്ചെടുക്കുന്നത്.
2
മൂന്നര വര്‍ഷത്തോളമായി അബു കസം തന്റെ മൂന്നു മക്കള്‍ക്കും ചില ബന്ധുക്കള്‍ക്കുമൊപ്പം തന്റെ ഫാക്ടറിയില്‍ പ്ലാസ്റ്റിക്കില്‍നിന്ന് ഇന്ധനമുണ്ടാക്കുന്ന ജോലി ചെയ്തുവരികയാണ്. ഗൗട്ട ജില്ലയിലെ ഡൂമയിലാണ് അബുവിന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ 800 മുതല്‍ 1000 കിലോ പ്ലാസ്റ്റിക് വരെ ഒരു ദിവസം ഇവിടെ സംസ്കരിച്ച് ഇന്ധനമുണ്ടാക്കുന്നുണ്ട്. 100 കിലോ പ്ലാസ്റ്റിക്കില്‍നിന്ന് ഏകദേശം 85 ലിറ്റര്‍ പെട്രോള്‍ ഉണ്ടാക്കാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ അബുവിന്റെ കണ്ടുപിടുത്തം വാര്‍ത്തയാക്കിയതോടെ യുദ്ധം തകര്‍ത്ത ഗൗട്ടയിലെ താരമായിരിക്കുകയാണ് അബു. ബിസിസി അടക്കമുള്ള മാധ്യമങ്ങള്‍ അബുവിന്റെ അഭിമുഖം സംപ്രേക്ഷം ചെയ്തുകഴിഞ്ഞു. അബു കസമിന്റെ വര്‍ക്‌ഷോപ്പ് ദിവസത്തില്‍ 15 മണിക്കൂറും ആഴ്ചയില്‍ ആറ് ദിവസവും പ്രവര്‍ത്തിക്കുന്നു. കഠിനമായ ജോലിയാണ് ഇവിടെ ചെയ്യേണ്ടിവരുന്നതെന്ന് അബു കസമിന്റെ മകന്‍ അബു ഫഹദ് പറയുന്നു. വളരെ അപകടകരവും വളരെയേറെ ശ്രദ്ധ ആവശ്യമുള്ളതുമായ ജോലിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Related posts