കൊച്ചി: രാജ്യത്ത് ഇന്ധന വില തുടർച്ചയായ മൂന്നാം ദിവസവും ഉയർത്തി എണ്ണക്കമ്പനികൾ.
പെട്രോൾ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.
ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഇവിടെ ഡീസലിന് 85.87 രൂപയാണ് ഇന്നത്തെ വില. .
തിരുവനന്തപുരത്ത് പെട്രോള്‍ വില 92.97 രൂപയും ഡീസൽ വില 87.57 രൂപയുമാണ്.
കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും വർധിപ്പിച്ച് തുടങ്ങിയത്.