തൃശൂർ: പ്രളയം ഒരുനാടിനെ ആകെ നടുക്കി മുന്നോട്ട് പോകുന്നതിനിടയിലും ലാഭക്കൊതിയന്മാർ വിലസുന്നു. ഗതാഗത സംവിധാനങ്ങൾ താറുമാറായതോടെ പലയിടങ്ങളിലും ഇന്ധന ക്ഷാമം രൂക്ഷമായിരുന്നു. ഇത് മുതലെടുക്കാൻ പലരും ശ്രമിച്ചെന്ന വിവരമാണ് പുറത്തു വന്നത്. നിരവധിയിടങ്ങളിൽ പെട്രോൾ കരിഞ്ചത്തയിൽ വിൽക്കുന്നുണ്ടെന്നാണ് വിവരം.
ഒരു ലിറ്റർ പെട്രോളിന് 200 രൂപവരെയാണ് ആവശ്യപ്പെടുന്നതെന്നാണ് വിവരം. ഗുരുവായൂർ, പൊന്നാനി പ്രദേശങ്ങളിൽ ഇത്തരത്തിൽ കരിഞ്ചന്തയിൽ പെട്രോൾ വിറ്റവരുമായി ജനങ്ങൾ വാക്കുതർക്കത്തിലേർപ്പെട്ടെന്നും വിവരങ്ങൾ ഉണ്ട്.