കോട്ടയം: ജില്ലയിലെ പമ്പുകളിൽ നിന്ന് കാറിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരു കാറുകാരൻ മുങ്ങുന്നതായി പരാതി. വെള്ള ഹോണ്ട കാറിൽ പമ്പുകളിൽ എത്തി ഇന്ധനം നിറച്ച ശേഷം ഇയാൾ കടന്ന് കളയുകയാണ്.
കാറിൽ വ്യാജ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഇയാളെ കണ്ടെത്തുന്നത് പോലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഇയാൾ കഴിഞ്ഞ ദിവസവും ചങ്ങനാശേരിയിലെ ഒരു പമ്പിൽ നിന്നും ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി.
4200 രൂപയ്ക്കാണ് ഇന്ധനം നിറയ്ക്കുന്നത്. ജില്ലയിലെ വിവിധ പമ്പുകളിൽ നിന്ന് 4200 രൂപയ്ക്ക് ഇന്ധനം നിറച്ച് മുങ്ങിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.