ഇ​ന്ധ​ന​വി​ല  കു​തി​ക്കു​ന്നു; തു​ട​ര്‍​ച്ച​യാ​യി ഒ​ന്‍​പ​താം ദി​വ​സ​വും  ​വി​ല വ​ര്‍​ധ​ന; പെ​ട്രോ​ളി​ന് 80 രൂ​പ 73 പൈ​സ​യും ഡീ​സ​ലി​ന് 73 രൂ​പ 65 പൈ​സ​യും

തി​രു​വ​ന​ന്ത​പു​രം: തു​ട​ര്‍​ച്ച​യാ​യി ഒ​ന്‍​പ​താം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് ഇ​ന്നു കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 80 രൂ​പ 73 പൈ​സ​യും ഡീ​സ​ലി​ന് 73 രൂ​പ 65 പൈ​സ​യു​മാ​യി. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 79 രൂ​പ 29 പൈ​സ, ഡീ​സ​ലി​ന് 72 രൂ​പ 22 പൈ​സ.

ക​ണ്ണൂ​രി​ല്‍ പെ​ട്രോ​ളി​ന് 79 രൂ​പ 65 പൈ​സ, ഡീ​സ​ലി​ന് 72 രൂ​പ 65 പൈ​സ. എ​ട്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ട് രൂ​പ​യി​ല​ധി​ക​മാ​ണ് കൂ​ടി​യ​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​ലെ ക്രൂ​ഡോ​യി​ല്‍ വി​ല വ​ര്‍​ദ്ധ​ന​വാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണം.

അ​തേ​സ​മ​യം ഇ​ന്ധ​ന​വി​ല ക​ടി​ഞ്ഞാ​ണി​ല്ലാ​തെ കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​രു​വ കു​റ​യ്ക്കു​ന്ന​തി​നെ​പ്പ​റ്റി കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts