മാഹി: അഖിലേന്ത്യാതലത്തിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മിനിമം വേതനം വർദ്ധിപ്പിച്ചു കൊടുക്കുവാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിനുള്ള നിർദ്ദേശം എണ്ണക്കമ്പനികൾക്ക് ലഭിച്ചു കഴിഞ്ഞു. ഒരു തൊഴിലാളിക്ക് മിനിമം മാസ വേതനം 12,121 രൂപ നൽകുവാനാണ് കേന്ദ്ര സർക്കാറിന്റെ തീരുമാനം.എട്ട് മണിക്കൂർ ജോലിക്ക് 400 രൂപയെങ്കിലും വേതനം കണക്കാക്കിയാണ് മാസശമ്പളം നിശ്ചയിച്ചുട്ടള്ളത്.
ഇപ്പോൾ ഒരു തൊഴിലാളിയുടെ മിനിമം വേതനം 9000 ത്തിനും 9500നും ഇടയിലാണ്. പമ്പുടമകൾക്കും ശമ്പള വർദ്ധന സംബന്ധിച്ച അറിയിപ്പുകൾ കിട്ടി കഴിഞ്ഞു.എന്നാൽ പമ്പുടമകൾ ആശയക്കുഴപ്പത്തിലാ യി രി ക്കുകയാണ്. തൊഴിലാളി സംഘടനകൾ വർഷം തോറും ശമ്പവർദ്ധന വിന് നോട്ടീസ് നൽകുന്നതും, ഇതിനെ തുടർന്ന് ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് ശേഷം 800 മുതൽ 1000 രൂപ വരെ വർദ്ധനവ് വരുത്താറുണ്ട്.
നവംമ്പർ മാസത്തിൽ പുതിയ വേതനം നൽകുവാൻ തുടങ്ങിയാൽ ജനുവരി മാസത്തിൽ തൊഴിലാളി സംഘടനകളുടെ നോട്ടീസും തുടർന്ന് ചർച്ചയും ഉണ്ടാകുമെന്നതിനാൽ യൂണിയനുകളുമായി കൂടി ആലോചിച്ച് ഒരു തീരുമാനത്തിലെത്തുകയാണ് പമ്പുടമകളുടെ തീരുമാനം.