കോട്ടയം: പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ പെട്രോൾ വില സംസ്ഥാനത്ത് ലിറ്ററിന് 75.48 രൂപ മുതൽ 76.70 രൂപ വരെയായിരുന്നു. ഡീസലിനു 67.96 മുതൽ 69.10 രൂപ വരെയും. വിദേശത്തു ക്രൂഡ് ഓയിൽ (ബ്രെന്റ് ഇനം) വീപ്പയ്ക്ക് 70 ഡോളറിനു മുകളിലായ നിലയ്ക്കു രാജ്യത്തെ വില ഇനിയും കൂടുമെന്നാണു സൂചന.
കഴിഞ്ഞ ജൂലൈയിൽ പെട്രോൾ, ഡീസൽ വിലകൾ ദിവസേന മാറുന്ന രീതി വന്നശേഷം ഏറ്റവും ഉയർന്ന വില ഫെബ്രുവരി 6, 7 തീയതികളിലായിരുന്നു. അന്നു പെട്രോൾ ലിറ്ററിന് 76.09 രൂപ മുതൽ 77.31 രൂപരെയാണു സംസ്ഥാനത്ത് ഈടാക്കിയത്. ഡീസൽ ലിറ്ററിന് 68.55 രൂപ മുതൽ 69.77 രൂപ വരെയും. സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്നവില പെട്രോളിന് ഈടാക്കിയത് 2014 ജൂലൈയിലാണ്. അന്നു ലിറ്ററിന് 76.11 മുതൽ 77.35 രൂപ വരെ വില വന്നു.
സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ ഇന്നലെ പെട്രോളിനും ഡീസലിനും ഈടാക്കിയ വില (ലിറ്ററിനു രൂപയിൽ)
തിരുവനന്തപുരം 76.70 69.10 കൊല്ലം 76.30 68.73 പത്തനംതിട്ട 76.12 68.56 ആലപ്പുഴ 75.76 68.22 കോട്ടയം 75.76 68.22 കുമളി 76.37 68.74 എറണാകുളം 75.48 67.96 തൃശൂർ 75.96 68.41 പാലക്കാട് 76.27 68.69 മലപ്പുറം 76.01 68.48 കോഴിക്കോട് 75.74 68.22 വയനാട് 76.45 68.82 കണ്ണൂർ 75.69 68.17 കാസർഗോഡ് 76.23 68.68