കൊച്ചി: കത്തിച്ചുവിട്ട റോക്കറ്റുപോലെ മുകളിലേക്കു കുതിച്ചുയരുകയാണ് ഇന്ധനവില. ഇന്ന് പെട്രോളിന് 30 പൈസയുടെയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 84.08 രൂപയും ഡീസലിന് 78.12 രൂപയുമായി. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപ കടന്നു.
ഡീസലിന് 80 രൂപയ്ക്ക് അടുത്തെത്തുകയും ചെയ്തു. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമായി. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ധനവിലയില്‍ ദിനംപ്രതി വര്ധവനുണ്ടാകുന്നുണ്ട്.
പെട്രോളിന് രണ്ടു രൂപയിലധികവും ഡീസലിന് മൂന്നൂ രൂപയോളവും രണ്ടാഴ്ചയ്ക്കുള്ളില്‍ വർധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചതാണ്
ഇന്ധനവിലയില്‍ മാറ്റമുണ്ടാകാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.ഇന്ധനവില കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചെത്തി.
2018 ഒക്ടോബറിന് ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. ലോക്ഡൗണ്‍ സമയത്ത് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞെങ്കിലും അതിന്റെ ഗുണം ജനങ്ങള്‍ക്കു നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമായിരുന്നു തീരുവ ഉയര്‍ത്തിയത്.