തിരുവനന്തപുരത്ത്: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 92.15 രൂപയും ഡീസലിന് 87.06 രൂപയുമായി.