കൊച്ചി: ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 81.94 രൂപയും ഡീസലിന് 78.03 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോളിന് 82.25 രൂപയും ഡീസലിന് 78.24 രൂപയുമായിരുന്നു വില.
തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 83.13 രൂപയും ഡീസലിന് 79.15 രൂപയുമാണ് വില. ഇന്നലെ ഇത് യഥാക്രമം 83.44 രൂപയും 79.36 രൂപയുമായിരുന്നു. കോഴിക്കോട് പെട്രോളിന് 82.05 രൂപയും ഡീസലിന് 78.16 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഇത് 82.36 രൂപയും 78.37 രൂപയുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇന്ധനവിലയിൽ തുടർച്ചയായി കുറവുണ്ടാകുന്നുണ്ട്.
പെട്രോളിന് രണ്ടര രൂപയിലധികവും ഡീസലിന് ഒന്നര രൂപയിലേറെയും കുറവുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ഇന്ധനവില കുറയുന്നതിന് കാരണമായിട്ടുണ്ട്.