
കൊച്ചി: തുടർച്ചയായ 12-ാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 71.57 രൂപയും ഡീസൽ വില 65.85 രൂപയാണ്.
തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 72.99 രൂപയും ഡീസൽ വില 67.19 രൂപയിലും തുടരുന്നു. ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണു ഇന്ധനവില കുറയ്ക്കാൻ കന്പനികൾ തയാറാകാത്തത്.
കഴിഞ്ഞ 16 ന് പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞശേഷം ഇതുവരെ ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല.